നിന്നെ ഞാന്‍ എന്താ വിളിക്കുക ??????

നീ എണ്റ്റെ ഏറ്റവും വലിയ ഇഷ്ടങ്ങലില്‍ ഒന്നായിരുന്നു ....
നിണ്റ്റെ സാമീപ്യം എന്നെ ഒത്തിരി സന്തൊഷവാനാക്കിയിരുന്നു...
എന്റെ തൊടിയിലെ പുല്‍ചെടികളും എന്റെ പൂന്തൊപ്പിലെ പുഷ്പവല്ലികളും...
നിന്റെ സാമീപ്യത്തിനായി കാത്തിരിക്കാറുണ്ട എന്നേടൊപ്പം.... ,
അവരിലും നിന്റെ ആഗമനം മാറ്റങ്ങള്‍ സ്രിഷ്ടിചിരുന്നു.....
നിന്റെ നനുത്ത ആ സ്പര്‍ശനം അതു ഞങ്ങല്‍ക്കു വള്രെ വലുതായിരുന്നു .....
.. ഇന്നും നീ വന്നിരുന്നെങ്കില്‍ ........
എന്റെ കലുഷിതമായ മനസിനു അതൊരു അശ്വസമായേനേ...
.........നീ....
എന്റെ ജീവിതത്തിന്റെ ഭാഗമയി മറിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ പിനീടു മനസിലാക്കി.
നീ എപ്പൊഴും വീര്‍പ്പിച്ച്‌ മുഖവുമായി അയിരുന്നു വന്നിരുന്നത്‌,
നീ വരുന്നതു കണുംബോള്‍ ഞാന്‍ ഭയന്നിരുന്നു..
പക്ഷെ നീ വന്നുകഴിയുംബൊള്‍ എല്ലവരെയും പൊലെ.. ഞാനും സന്തൊഷവാനായിരുന്നു..
നിന്റെസമീപ്യം... അതു നല്‍കുന്ന കുളിര്‍മ നിന്റെ സ്പര്‍ശനം ആ തണുപ്പ് ...നീ ഉണ്ടാക്കുന്ന ആ ശബ്ദം.....
ഹൊ അവ നല്‍കിയിരുന്ന അത്മസംത്ര്‍പ്തിപറഞ്ഞറിയിക്കാന്‍ വക്കുകള്‍ക്കു കഴിയുകയില്ല...
എന്നും നീ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്നു ഇന്നും...
നിന്റെ സാമീപ്യം എന്റെ ശരീര താപത്തെ പോലും നിയന്ത്രിച്ചിരുന്നു
എന്തെ നീ എന്നും വരുന്നില്ലാ എന്നയിരുന്നു എന്റെ പരിഭവം .....
അതു കേട്ടു അമ്മ പാഞ്ഞു കുട്ടാ.....
നിന്റെ ഇഷട്ടത്തിനു അവള്‍ക്കു വരാന്‍ കഴിയില്ലാ... എല്ലത്തിനും അതിന്റേതായ സമയമുണ്ട്‌..
അ വക്കുകള്‍ എന്നെ അശ്വസിപ്പിക്കുന്നതിനു പകരം ദേഷ്യം പിടിപ്പിക്കുക മാത്രമാണു ചെയ്തതു...
എങ്കിലും നിന്റെ സാമിപ്യത്തിനായി എനിക്കു കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു.....
കാരണം ഞാന്‍ നിന്റെ സമീപ്യം വല്ലാതങ്ങു അഗ്രഹിചു പൊയിരിന്നു...........
ഇന്നും ഞാന്‍ നിന്റെ വരവിനായി നിന്റെ സാമീപ്യം അഗ്രഹിച്ചു
നിന്നേ നൊക്കിയിരിക്കുകയാണു ഇവിടെ ..............
നിന്നെ ഞാന്‍ എന്താ വിളിക്കുക ??????
നിന്നെ എല്ലാവരും വിളിക്കാറുള്ളതുപൊലെ മഴ എന്നു തന്നെയൊ??????????...അതൊ?......

0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Post a Comment