അന്നൊരു വെള്ളീയാഴ്ചയായിരുന്നു

അന്നൊരു വെള്ളീയാഴ്ചയായിരുന്നു ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു വെള്ളിയാഴച
എനിക്കു മറക്കാന്‍ ഇഷ്ടമില്ലാത്തതും എന്നാല്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതും...
എന്നിട്ടും ഇന്നും ഞാന്‍ മറന്നിട്ടില്ല അതുകൊണ്ടാണ് ഞാന്‍ ഇന്നു ഇതു പറയുന്നത്
നിനക്കറിയുമൊ എല്ലാവെള്ളിയാഴ്ചകളേയും ഞാന്‍ വെറുക്കുന്നു മറ്റെതു ദിവസതെക്കാളും
ഇത്രയും പറഞ്ഞു അവന്‍ ഒന്നു നിര്‍ത്തി തലകുനിച്ചിരുന്നു
അവന്‍ ആ ദിവസം മനസില്‍ കാണുകയായിരുന്നിരിക്കാം അപ്പോള്‍ ..
ഞാന്‍ പതുക്കെ വളരെ പതുക്കെ അവന്റെ മുടിയിഴകളിലൂടെ കയ്യൊടീച്ചുകൊണ്ടിരുന്നു തലനിവര്‍ത്തിക്കൊണ്ടു അവന്‍ തുടര്‍ന്നു., ഞങ്ങള്‍ ആദ്യമായികണ്ടതു ഒരു ദിവസം എന്റെ   ഒരു സുഹ്രുത്തിന്റെ കൂടെ ജൊലിചെയ്തിരുന്ന ഒരു പെണ്‍കുട്ടിയുടെ ബര്‍ത്ത്ഡെ ആഘോഷതിനു അവളുടെ ഹൊസ്റ്റലില്‍ പൊയപ്പൊളായിരുന്നു അന്നാണ് ഞാന്‍ ആദ്യമായി അവളെ കണ്ടത്    പക്ഷെ അത്രയ്ക്കങ് ശ്രന്ധിചിരുന്നില്ല ഞങ്ങല്‍ പരിജയപ്പെട്ടതു എന്റെ മറ്റൊരു സുഹ്രുത്തിന്റെ ജന്മ്ദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് ... അങനെ ആ വൈകുന്നേരം പാര്‍ട്ടി കഴിഞ്ഞു എല്ലവരും യാത്ര പറഞു പിരിഞു അന്നു രാത്രി ഞാന്‍ പാര്‍ട്ടിയുടെ ഷീണത്തില്‍ ഉറങ്ങുകയായിരുന്നു  എന്റെ മൊബയിലിലെക്കു ഒരു കോള്‍ വന്നു അതു മിസ്സ് കാള്‍ ആയി കട്ട് ആയി.. ഞാന്‍ ഉണര്‍ന്ന്  .. നംബര്‍  നൊക്കി  അതു അവളുടെതായിരുന്നു ഞാന്‍ തിരിച്ച് വിളിച്ചു ആദ്യബെല്ലില്‍ തന്നെ അറ്റെന്ട് ചെയ്തു അവള്‍ ഒറങ്ങിയാരുന്നൊ? ഹെയ് ഇല്ല ഞങ്ങള്‍ സംസാരിച്ചിരിക്കുവാരുന്നെന്നു ഒരു കള്ളം പറഞ്ഞു ,,,,,,,,,,,,,,,,   [തുടരും]

എന്റെ പ്രീയപ്പെട്ട വിദ്യാര്‍ത്തിനിക്കായി

കണ്‍ കോണിലില്‍ നിറയുന്ന തുള്ളികള്‍
കാട്ടാതിരിക്കാന്‍ എന്തുചെയ്‌വ്വൂ ഞാന്‍
നിന്‍ ഓര്‍മ്മകള്‍ എന്നിലിന്നും വിങ്ങലായി
മാറാതെ നില്‍പ്പൂ നിന്‍മുഖം ഇന്നുമന്നുപോല്‍
ഇന്നീമാനത്തു നോക്കി കിടക്കവെ
മിന്നുന്നതാരകളില്‍ നിന്നേതിരഞ്ഞുഞാന്‍
കണ്ടില്ലാമുഖം എന്‍ പ്രീയ ശിഷ്യയെ
എട്ടുംതികയ്ക്കാതെ പൊട്ടിപൊളിഞ്ഞൊരാ സ്വൊപ്നവും
ഭാക്കിയായി ഗുരു ശിഷ്യ ബന്തത്തിനൊരു ശിലാ സ്തൂപമായി
ഇന്നെന്‍ കണ്‍കോണില്‍ സ്പടികമുത്തുകള്‍ തീര്‍ത്തിടുന്നു...

ഞങ്ങളെ വിട്ടു പിരിഞ്ഞ എന്റെ പ്രീയപ്പെട്ട വിദ്യര്‍ത്തിനിക്കായി