എനിക്കു ദൈവത്തില്‍ വിശ്വാസമില്ല I don't believe in God


“ഇതു കലിയുഗം കാലത്തിന്റെ കാല്‍പ്പാടുകള്‍
കണ്ണീരിനാല്‍ കഴുകി കാമം കാലനായി മാറിയ 
പ്രഹസന പരിഷ്കാരത്തിന്റെ കാലം”
ചെയ്ത് കൂട്ടിയ തിന്മ്മകളില്‍ നിന്നും മനസിനെ രെക്ഷിക്കാന്‍ ദൈവമില്ലാ എന്ന വാദവും വാദത്തിനു ശക്തികിട്ടാന്‍ അരയില്‍ ഏലസും. ആയി ചില ...***....***
. കലികാലം അല്ലതെന്താ........!!!!.

ഇന്നു ഭൂരിഭാഗം വ്യക്തികളും പരിഷ്കാരത്തിന്റെ ഭാഗമായൊ,
പ്രഹസനത്തിന്റെയൊ അതൊ അരെയൊക്കെയൊ കാണിക്കാനൊ ശ്രദ്ധ പിടിച്ചുപറ്റാനൊ ഒക്കെയായി ഒരു വാചകം ..............
....I don't believe in God ..........
.......എനിക്കു ദൈവത്തില്‍ വിശ്വാസമില്ല,
ഞാന്‍ ദൈവത്തില്‍ വിസ്വസിക്കുന്നില്ല, ....ദൈവമെന്നൊന്നില്ല.....

എന്നിട്ടൊ?.... മകന്റെ ചോറൂണു ഗ്ഗുരുവായൂരില്‍,
പൂച്ച കിണറ്റില്‍ വീണു ചത്തതിനു പരിഹാര കര്‍മ്മം, പശുനു പാലു കുറഞ്ഞതു കണ്ണ് കൊണ്ടിട്ട്? പുതിയ വീട് വെയ്ക്കുംബ്ബൊ അതിന്റെ മുന്നില്‍ ഒരു കോലം കണ്ണു കൊള്ളാതിരിക്കാന്‍, മകളുടെ കല്ല്യാണം നടക്കുന്നില്ല ജാതകം ചേരില്ല 3 ഇല്‍ ശുക്രന്‍ ചൊവാഴ്ച വന്നു ഉമ്മറത്തിരിക്കുന്നു ,ആലോചന വരുന്നതിനു മുന്‍പേ ജാതക ചേര്‍ച്ച നൊക്കാന്‍ പുലര്‍ച്ചക്കു മുന്‍പെ ഓട്ടം, വിവാഹം കഴിഞ്ഞിട്ടു വര്‍ഷം മൂനായികുട്ടികളില്ല  (രണ്ട് പെരും തമ്മില്‍ കണ്ടിട്ടു വര്‍ഷങ്ങള്‍ കഴിഞിട്ടുണ്ടാകും) ധ്യാനം കൂടാന്‍ പൊകുന്നു ,

എന്നിട്ടും എഴുതും അല്ലെ പറയും I don't believe in God,
എന്തിനാണീ പ്രഹസനം, ആരെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നതു പറയാനും പരയുന്നതു പ്രവര്‍ത്തിക്കനും കഴിയുന്നില്ലെങ്കില്‍ ഒന്നെങ്കില്‍ മിണ്ടാതിരിക്കണം അല്ലെ പോയി വേണ്ടാ ദൈവ്വത്തിനു നിരക്കാത്തതു ഞാന്‍ പറയുന്നില്ല .... 
നാണമില്ലയൊ നിങ്ങള്‍ക്ക് ..............
അടുത്ത കാലത്തായി ഞാന്‍ ചില വെയ്ക്തികള്‍ പറയുന്നത് കേല്‍ക്കാന്‍ ഇടയായി പിന്നെ അതെ പറ്റി ഞാന്‍ അന്വേഷിച്ചു അപ്പൊ എനിക്കു അവരൊടൊക്കെ പുഛമാണുതൊന്നിയതു അതാണ് എന്നെ ഈ വരികല്‍ എഴുതാന്‍ പ്രേരിപ്പിച്ച്ത് 




മലബാറി യുടെ കണ്ണിലൂടെ

2 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Unknown said...

അത്‍ാണ് ജനം ഒന്നു പറയും മറ്റൊന്ന് ചെയ്യും.

kumbukkattu said...

sathyam

Post a Comment