ണിക്കര്‍ അഥവാ നിക്കര്‍

മുട്ടൊളമെത്തില്ല എങ്കിലുംമൂടില്ല,
തയ്ചുമടുത്തൂ ‘അമ്മ’ നൂലും തീര്‍ന്നു,
മൂടുതേഞ്ഞുതീര്‍ന്നതു തയ്കാനൊക്കില്ലപൊലും
കൈകഴുകി പെട്ടി മടക്കി അമ്മ.
തുളയും തൊലിയും തിരിയില്ല,
“ചെളിയില്ലാത്തതുകൊണ്ടെന്നച്ചന്‍...
പാളവണ്ടി തിരയുകയായിരുന്നു.... ഞാന്‍
ശംഭു വലിക്കാന്‍ തയ്യാറായി നില്‍ക്കുന്നു

നിങ്ങള്‍ക്കായി

ഞാനാണ് ഈ അക്ഷരങ്ങള്‍ 
ഈ അക്ഷരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്
അപ്പോള്‍ ഞാനും നിങ്ങള്‍ക്കുള്ളതാണ്
ഞാന്‍ ഒരിക്കലും എനിക്കുള്ളതല്ല
നിങ്ങല്‍ക്കു മാത്രമുള്ളതാണ്.........

ശുദ്ധ സൌഹ്രതം

സൌഹ്രതം ശുദ്ധമെങ്കില്‍

മുഖത്തുനൊക്കി എതിര്‍ക്കാന്‍ കഴിയണം

കൈപിടിച്ചു തടുക്കാന്‍ കഴിയണം

മുഖത്തുനൊക്കി പറയാന്‍ കഴിയണം

ചിരിക്കാന്‍ പഠിക്കണം പടിപ്പിക്കണം

കരയാതിരിക്കണം കരഞ്ഞാന്‍ പൊട്ടികരയണം

ഇന്നു ചൊല്ലേണ്ടതു ഇന്നേ ചൊല്ലണം

തെറ്റുകള്‍ സമ്മതിക്കാനും തിരുത്താനും അറിയണം

എങ്കിലാസൌഹ്രതം മുറിക്കപ്പെടില്ലൊരിക്കലും

ലഭിക്കുകില്‍ ഇന്നൊരാളെ നിലയ്ക്കും നിന്‍ സങ്കടം