എല്ലാം കണ്ടും കേട്ടും ഈ ചൊവ്വാ ദോഷം

എനിക്കു പേടിയ നിന്റെ മുന്‍പില്‍ വന്നു നില്‍ക്കാന്‍ .. കഴിഞ്ഞുപോയ വേനല്‍ക്കാലം എനിക്കു സമ്മാനിച്ച കരുവാളിച്ച മുഖവും, മഴക്കാലം തുടങ്ങിയപ്പോഴേക്കും പിടിപെട്ട ഈ നശിച്ച പുഴുക്കടി മൂലം വിക്രിതമായ കൈകാലുകളും കഴുകിയിട്ട് ശെരിക്കുണക്കാന്‍ പറ്റാത്തതിനാല്‍ കനച്ച മണം മുടിയും ഒക്കെയായി, വയ്യ ഞാന്‍ വരില്ല..  നിന്റെ അടുത്തേക്ക് ഇപ്പൊള്‍ .... എന്നുപറഞ്ഞ് പുല്ലരിയാ‍നായി കത്തിയും എടുത്ത് പറംബിലേക്ക് പോയി ...  ഇനിയും എന്നെ അവള്‍ മനസിലാക്കിയിട്ടില്ലല്ലൊ?  എന്നൊര്‍ത്തപ്പൊ എനിക്കു സങ്കടം വന്നു ...
അവളുടെ പതിനെട്ടാം ജന്മമദിനത്തിനായിരുന്നു ഞാന്‍ അദ്യമായി അവളെ കണ്ടത്  ....  പച്ചപട്ടുപാവാടയും ബ്ലവ്സും ഇട്ടു വാതോരാതെ സംസാരിച്ചു നിക്കുന്ന ഒരു മിടുക്കി കുട്ടി  പിന്നിട് പലവട്ടം ഞാന്‍ അവളെ കണ്ടു സംസാരിച്ചു അങനെ എപ്പളൊ ഞങ്ങള്‍ നല്ല സുഹ്രുത്തുക്കളായി .
ഇപ്പോള്‍ വര്‍ഷം നാല് കഴിഞ്ഞിരിക്കുന്നു പല വിവാഹാലൊചനകളും വന്നു, ചൊവ്വാദോഷം എന്ന വ്രിത്തികെട്ട മത ദോഷം അതുമല്ലെങ്കില്‍ സ്ത്രീധനം എന്ന മഹാ വിപളവം  ഇവയുടെ എല്ലാം ഇടപെടല്‍ നിമിത്തം ഇന്നും കന്യകയായി അവിവാഹിതയായി മനസുമടുത്ത് ജീവിക്കുന്നു...
നാട്ടുകാര്‍ക്ക്  ചോദിക്കാനൊരു ചൊദ്യം “കല്യാണമൊക്കെ എന്തായി?“
വീട്ടുകാര്‍ക്ക്  നിത്യ ദു:ഖം 
കൂട്ടുകാര്‍ക്ക് തമാശ,
ആരുടെയെങ്കിലും കൂടെ ഇറങ്ങിപോകാമായിരുന്നില്ലെ എന്ന ചൊദ്യത്തിനു കുടുംബത്തിന്റെ സല്‍പ്പേര് എന്ന ഉത്തരം, പശുക്കള്‍ക്കു തുണയായി അടുക്കളപ്പുറത്തെ പാട്ടുകാരിയായി  ഇങ്ങനെ ഇന്നും  ....    എല്ലാം കണ്ടും കേട്ടും  ചൊവ്വാ ദോഷം .