പഴമൊഴിയില്‍ പതിരില്ല


പഴമൊഴിയില്‍ പതിരില്ല ....!!!! പഠന റിപ്പോര്‍ട്ട്

ചില പഴമൊഴികള്‍ പല അവസരങ്ങളിലും നമ്മള്‍ ഉപയോഗിക്കുക പതിവാണ്,
അങ്ങനെ ഏതൊരു മലയാളിക്കും സുപരിചിതമായ 2 പഴമൊഴികളേക്കുറിച്ചു ഞന്‍ നടത്തിയ ഗവേഷണത്തിനൊടുക്കം കണ്ടെത്തിയ ചില സത്യങ്ങള്‍.

പഴമൊഴികള്‍
1) നിത്യാഭ്യാസി അനെയെ എടുക്കും ( എടുത്തൊട്ടെ എനിക്കു വിരോധമില്ല)

2) മടിയന്‍ മലചുമക്കും ( മടിയന്‍ ആരാ മോന്‍ അവന്‍ അതും ചുമക്കും അതിലപ്പുറവും ചുമക്കും)

പഠനങ്ങള്‍
              1. 1) നിത്യാഭ്യാസി അനെയെ എടുക്കും

നിത്യവും അഭ്യാസം കാണിക്കുന്നവനും അഹങ്കാരിയുമാണീ നിത്യാഭ്യാസി അവന്‍ ആനയെ എടുക്കുക എന്ന ലക്ഷ്യവുമായി സ്തിര പരിശ്രമം ചെയ്യുകയും ഒടുക്കം ചിലപ്പൊള്‍ ആനയെ എടുത്തുയര്‍ത്താന്‍ കഴിയുകയും ചെയ്യും  ഇതാണ് ഈ ചൊല്ലില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്.

ആന....  ഒരു ജീവിയാണ് എന്നതു പച്ചയായ യാധാര്‍ത്യം, മാത്രവുമല്ല കരയില്‍ ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലുതും കറുത്ത തൊലിയുള്ളതും മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നതുമായ ഒരു ജീവിയാണിത്.

             1. 2) മടിയന്‍ മലചുമക്കും.

മടിയന്‍ എന്നത് നമ്മില്‍ പലരെയും വിശേഷിപ്പിക്കാന്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു മഹത് വാചകമാണ്  ഇത്. ഈ വിശേഷണം ഒരിക്കല്‍ പോലും ലഭിക്കാത്തവരായി ആരും ഉണ്ടാകില്ല.

മല  എന്നത്  ഹില്‍ എന്ന ആംഗലേയ പദത്തിന്റെ അര്‍ഥമായി പറയപ്പെടുന്ന ഒരു വാക്കാണ്.
ഈ മല എന്നതു ഒരു ചെറിയ സംഭവമല്ല് മറിച്ച് ഇത് ഒരു വലിയ സംഭവമാണ്
 നൂറുകണക്കിന് ആനകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്രതലമാണീ മല
അതുകൊണ്ട് തന്നെ മല എന്നത് ആനയേക്കാളും എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്നതു ബലവത്തായതും വലിപ്പമേറിയതും ഭാരമുള്ളതുമാണ്  എന്നതു നിസംശയം തീര്‍പ്പുകല്‍പ്പിക്കാവുന്നതാണ് (ഇതിനെ ആര്‍ക്കും തന്നെ തിരുത്താന്‍ കഴിയുകയില്ല)

രത്ന ചുരുക്കം

നിത്യാഭ്യാസിയെക്കഴിഞ്ഞും ശ്കതനും കഴിവുള്ളവനുമാണ് മടിയന്‍ എന്നു ഇതില്‍ നിന്നു നമുക്ക് മനസിലാക്കന്‍ കഴിയും.

നിത്യാഭ്യാസിക്കു ഒരാനെയെ മാത്രമെ എടുക്കന്‍ കഴിയുകയുള്ളു  പക്ഷെ മടിയം ഒരു മലയെ മൊത്തം എടുക്കാന്‍ കഴിവുള്ളവനാണ് എന്ന സത്യം മറച്ചുവെക്കന്‍ കഴിയാത്ത പച്ച്യായ സത്യമാകുന്നു.
ആകയാല്‍ നിത്യാഭ്യാസിയേക്കാല്‍ എന്തുകൊണ്ടും കേമന്‍ മടിയന്‍ തന്നെ ..


ആയതിനാല്‍ മടിയന്‍ എന്ന വാക്കിനെ ദുരുപയോഗ്ഗം ചെയ്യുന്നതിനെ കറ്ശനമായി നിരൊധിച്ചിരിക്കുന്നു...


മടിയന്‍ കീ ജയ് ........... മടിയന്‍ കീ ജയ് ........... മടിയന്‍ കീ ജയ്

2 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Sranj said...

Wow!!! what a wonderful research, and of course I loved its final result. I second you!

Bichu said...

ugranayittu mone...

Post a Comment