പുഴ. എന്റെ

നിന്റെ ഭ്രാന്തമാം ഭാവം നിന്നിലെ കോപം
എന്തിനാണെന്നെനിക്കറിയില്ല
എങ്കിലും നിന്റെ ശന്തമാം മുഖം
അതു മാത്രം എനിക്കതുമാത്രം
നല്‍കുനീ നിന്‍ യാത്രയില്‍ ...
എനിക്കായി നല്‍കിയ്തൊന്നുമെ..
ഇന്നെന്‍ കയ്യികളിലില്ല എങ്കിലും
നിന്‍ ഓര്‍മ്മ അതൊന്നു മാത്രം
ഇന്നുമെന്‍ മനസില്‍ മായതെ നില്‍പ്പൂ
അന്നാ മഴയത്തു നിന്‍ മാറില്‍ ഞാന്‍ തിമര്‍ക്കവെ
നിന്നിലെ കോപം കണ്ട്ഞാന്‍ തിടുക്കത്തില്‍
നിന്നെ വിട്ടോടിയതൊര്‍ക്കുകില്‍..
എനിടംകാലില്‍ ഇന്നും ഭാക്കിയായി കിടക്കുന്നു
കരുവളിച്ചൊരാ പാടുകള്‍
ഇന്നു നീ എന്നെ നൊക്കി കരയുന്നു..
കാലം.. വര്‍ഷ കാലം.. കാമാര്‍ത്തിയില്‍ തിമിര്‍ക്കുമ്പോള്‍
നിന്നില്‍ വന്നു നിറയുന്ന സഹ്യന്റെ വിത്തുകള്‍
നിന്റെ വയറു പിളര്‍ന്നു വില്‍ക്കപ്പെടുന്നതു
നൊക്കി നിക്കാന്‍ മത്രം വിധിക്കപ്പെട്ടിരിക്കുന്നു ഞാന്‍
നിന്‍ സൌന്തര്യമെല്ലാം കാലം കടമെടുത്തിരിക്കുന്നു...
അതൊ കാലനാം മനുഷ്യന്റെ സ്വാര്‍ത ലാഭങ്ങളൊ?
പുഴ നീ എന്‍ പുഴ ഒരിക്കലും വറ്റാത്ത വശ്യമാം നിന്‍ സൌന്തര്യം
നിന്നിലെ ശന്തത അതെല്ലം ഇന്നു നഷ്ടസ്വപ്നങ്ങലല്ലൊ
എന്റെ നഷ്ട സ്വപ്നങ്ങളല്ലൊ?