കുരുത്തംകെട്ട ചില ഒര്‍മ്മകള്‍


ഇന്നെന്തൊ എനിക്കു പതിവില്ലാതെ ഓര്‍മ്മകള്‍ വരുന്നു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ..

ചെറുപ്പത്തില്‍ ഞാന്‍ നല്ല്ല അനുസരണ ഉള്ള കുട്ടിയായിരുന്നു,
അതിനാലാവാം വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊബ്ബുകള്‍ ഞാന്‍ വളരുന്നതനുസരിച്ചു കുറഞ്ഞു കുറഞ്ഞു വന്നത് ...
പിന്നീടെപ്പളൊ ആ പുളിമരം ഉണങ്ങി പോവുകയും വിവിധതരത്തിലും വലുപ്പത്തിലുമുള്ള പല പല സസ്യലതാതികളുടെ വള്ളികളുടെയും കബ്ബുകളുടെയും തലോടലുകളും ചുംബ്ബനങ്ങളും ഏറ്റുവാങ്ങി ഞാന്‍ വളര്‍ന്ന് പന്തലിച്ചുകൊണ്ടിരുന്നു .....
അങ്ങനെ എപ്പളൊ ഒരു നാള്‍ ആ തലോടലുകളും ചുംബ്ബന്നങ്ങളും നിലച്ചു.  (ചൊല്ലിക്കൊട് നുള്ളിക്കൊട് തല്ലിക്കൊട് തള്ളിക്കള എന്ന പഴചൊല്ലിനെ ആധാരമാ‍ക്കിയാവാം ) ..  

 ഞാന്‍ എട്ടാം ക്ലാസിലൊ ഒന്‍പതിലൊ പഠിക്കുന്ന കാലം ഉച്ച ഭക്ഷണത്തിനു ശേഷം സ്കൂള്‍ പരിസരത്തെ  കശുമാവിന്‍ തൊട്ടത്തിലെ ചാഞ്ഞുകിടക്കുന്ന കംബുക്കളില്‍ ഇരുന്നൂഞ്ഞാലാടിയിരുന്ന കാലം.. എനിക്കും എന്റെ 2 മറ്റു സുഹ്രുത്തുക്കല്‍ക്കും മാത്രമായി ഒരു ഹൈഡ് ഔട്ട് ഉണ്ടായിരുന്നു  അവിടെ വച്ചാണ് ഞാന്‍ സിഗരറ്റിനെ  അടുത്തറിയുന്നതും പരിചയപ്പെടുന്നതും  പിന്നീടങ്ങോട്ട് സഹചാരിയായി മാറിയതും ... തുമ്മിയും ചുമച്ചൂം കണ്ണു നിറച്ചും അങ്ങനെ അങ്ങനെ ..... പിന്നീട്  ഇന്റര്‍വെല്‍ സമയങ്ങളിലും ഗെയിംസ് പിരീടുകളിലും ഈ ഹൈട് ഔട്ട്  ആക്റ്റീവാക്കിയിരുന്നു... വൈകുന്നേരം ക്ലാസുകഴിഞ്ഞു മടങ്ങുന്ന ചില  ദിവസങ്ങളില്‍ ഭാക്കി വന്നിരുന്ന  സിസ്സര്‍ ഫില്‍ട്ടറിനെ ഞങ്ങള്‍ കൈമാറി ആസ്വതിച്ച് ആഹ്ലാദിച്ചു വന്നിരുന്നു.. വീട്ടില്‍ കൊണ്ടുപോകുക ബുധിയല്ലല്ലൊ? .. തെരുവ പുല്ലും കശുമാവിന്‍ തളിരിലയും  തെങ്ങോലയും ഒക്കെ മൌത്ത് ഫ്രഷ്ണറായി ഞങ്ങള്‍ ഉപയൊഗിചിരുന്നു....
അങ്ങ്നെ ഒരു ശനിയാഴിച്ച  സമയം ഏകദേശം പത്ത് പത്തര. രാവിലെ വെട്ടി വിഴുങ്ങിയ പുട്ടും പഴവും ദഹിച്ചിട്ടില്ലാത്തതിനാലും .. വീട്ടിലിരുന്നു പടിക്കുന്ന സ്വഭാവം ഇല്ലത്തതിനാലും എവിടെയൊ നിന്നു കേട്ട ഒരു പക്ഷിയുടെ ശബ്ദത്തെ പിന്തുടരുവാന്‍ തെറ്റാലിയുമായി പതിയെ പതിയെ നീങ്ങുകയായിരുന്നു  ഡാ ബിജൊ..പിന്നില്‍ നിന്നൊരു വിളി... ഇവിടെ വാ  ( ആ വിളിയില്‍ ഒരു പന്തികേട് എനിക്കനുഭവപ്പെട്ടു ....) കാരണം ഈ വിളി പലപ്പോഴായും ഞാന്‍ കെട്ടിട്ടുണ്ടല്ലൊ ഈ വിളിയുടെ കൂടെ എന്നെ കാത്തിരിക്കുന്ന വേതനയുടെ ആ സുഖം എനിക്കു മണത്തു .. ദൈവമേ ഇന്നു കുരുത്തക്കേടുകളൊന്നും ഞാന്‍ കാട്ടിയില്ലല്ലൊ? പിന്നെന്താണാവൊ? ആ ... രണ്ടും കല്‍പ്പിച്ചു പേടിച്ചരണ്ട് ഞാന്‍ പപ്പയുടെ മുന്നിലേക്ക്...  ഡാ ഇങ്ങോട് നീങ്ങി നില്‍ക്കെടാ..  ഞാന്‍ നീങ്ങി നിന്നു കഴിഞ്ഞു (അല്ലെ രണ്ടെണ്ണം അതിനുമാത്രമായി കിട്ടും ) ഞാനരാ മോന്‍ ..  ... നീ ഇന്നലെ ബീടി വലിച്ചോടാ?? !!!!****     ഇല്ല പപ്പ. ....   പുളിവാറ് ഉയര്‍ന്നു താണു ഒരുവട്ടം രണ്ട് വട്ടം... കൂടെ ഒരു ഒരു ചൊദ്യവും കളത്തരം പറയുന്നോടാ ...    ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കള്ളസത്യം  നടത്തി കൂടെ എന്റെ തുടകളെ സംരക്ഷിക്കാന്‍ ഒരു വിഫല ശ്രമവും ..ഇല്ല പപ്പ, ഞാന്‍ വലിച്ചില്ല ..  പക്ഷെ എന്റെ ശ്രമങ്ങളെ പരാജപ്പെടുത്തികൊണ്ട് വീണ്ടും പുളിവാര്‍ നിര്‍ത്തംചവിട്ടി തുടകളില്‍. .. വരാന്തയില്‍ നിന്നും അടുക്കളയിലേക്ക് വീണ്ടും. വീണ്ടും വരാന്തയിലേക്ക് അവിടുന്ന് മുറ്റത്തേക്ക്  എന്നോടൊപ്പം പുളിവാറും ഇതിനിടയില്‍ പുളിവാറ് ചിന്നഭിന്നമായി പുളിവാറ് മാറി വേരെ പല പല വാറുകളും ആയി എന്റെ തുട എതൊ  വലിയ ചിത്രകാരന്റെ ക്യാന്-വാസുപോലെയും അതിനിടയില്‍ എപ്പളൊ ഞാന്‍ ആ നഗ്നസത്യം സമ്മതിച്ചുനല്‍കുകയും താണ്ടവം നിലക്കുകയും എന്റെ അലറിക്കരച്ചില്‍  ലോപിച്ച്  ലോപിച്ച് ഏങ്ങലുകള്‍ ആവുകയും ചെയ്തു ....
അന്നു വൈകുന്നെരം മറ്റൊരു ഹൈഡ് ഔട്ടിലിരുന്നു 3 സിസ്സെര്‍ ഫില്‍ട്ടറ് ഒന്നിച്ചുവലിച്ച് ഞാന്‍ ദീരമായി  പതികരിച്ചു ആരും കാണാതെ ........... പിന്നീട് പല പല ബ്രാണ്ടുകളും മാറി മാറി പ്രയോഗിച്ചു ഗുണനിലവാരം മനസിലാക്കുകയും പല പല രീതികളും  മിക്സിങ്ങുകളും സ്വായത്തമാക്കുകയും ചെയ്തു പിന്നീടെപ്പളൊ അതിനോടുള്ള അടങ്ങാത്ത തീഷണത ലോപിച്ച് ഇല്ലതാവുകയും ചെയ്തു....    ഓര്‍മ്മക്കള്‍ .. ഇനിയും ഭാക്കികിടക്കുന്നു 

കുടിലതന്ത്രത്തിന്റെ കടിഞ്ഞൂല്‍ സന്താനമേ.

മറവിയാം പടുമരത്തിലെ ഇത്തിള്‍ വള്ളിപോല്‍ ..
ഞേലുന്ന കുടിലതന്ത്രത്തിന്റെ കടിഞ്ഞൂല്‍ സന്താനമേ..
ഓര്‍മ്മകള്‍ മണക്കുന്ന മണ്ണില്‍നിന്നിവര്‍
വെട്ടുകത്തികള്‍ മൂര്‍ച്ചകൂട്ടിവെയ്ക്കുപ്പെടുന്നിതാ
കടവ്രിക്ഷത്തിന്‍ ചില്ലകള്‍ മരിക്കുവോളം
അറിയുന്നില്ലിവര്‍ ..രാവിന്റെ ഇരുളിമയില്‍
വെളിച്ചമുണ്ടാക്കി നെട്ടോട്ടമോടിടുന്നു..