അപ്പച്ചന്‍

അപ്പുന്റപ്പന്‍ അപ്പച്ചന്‍

എന്നും വൈകിട്ടപ്പച്ചന്‍

അപ്പുന്റപ്പന്‍ അപ്പച്ചന്‍

അച്ചപ്പവുമായി വന്നപ്പന്‍

അപ്പുന്റപ്പന്‍ അപ്പച്ചന്‍

ഇന്നും തന്നു അച്ചപ്പം

അപ്പുനിഷ്ടം അപ്പച്കന്‍

തിന്നാനിഷ്ട്ടം അച്ചപ്പം

അപ്പുന്റപ്പന്‍ അപ്പച്ചന്‍

ഒരു ചെസ്സ് കളം

അവന്റെ നേരമ്പോക്കുകളില്‍ രാജവ് എന്നും അടിയറവ് പരയുക പതിവായിരുന്നു.
അന്നു അദ്യമായി അവന്റെ രാജാവു സ്വതന്ത്രമായി വിഹരിച്ചു ശത്രുരാജാവിനെ കുടുക്കുന്നതുവരെ...&&& അത് അവന്റെ തിരിച്ചറിവിന്റെ ദിവസം കൂടിയായിരുന്നു .

കാലാള്‍ പടയ്ക്കു പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന രാജാവുപോലായിരുന്നു അവന്‍, ജീവിതയാത്രയിലെ പ്രശ്നമുഖരിതമായ അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞു മാറിനില്‍ക്കാനായിരുന്നു വിവാഹമെന്ന വിധി വഹനം അവന്‍ നീട്ടി നീട്ടി കൊണ്ടുപോയതും...
.
പിന്നീടെപ്പളൊ അവന്‍ അറിഞ്ഞു ഒരു രാജവിനെയും തടവിലാക്കാനല്ലാതെ ശാശ്വത്മായി നശിപ്പിക്കാന്‍ കഴിയില്ല എന്ന സത്യം, നീക്കങ്ങള്‍ ശ്രന്ദിച്ചാല്‍ അവസാനം വരെയും സ്വതന്ത്രമായി വിഹരിക്കാം.
പിന്നീടുള്ളത് തേരിലേറാനുള്ള അവസരമാണ് ഒന്നെങ്കില്‍ മന്ത്രിയെ പുറത്തിറക്കുകയും അശ്വത്തെ അനാധമാക്കുകയൊ ചെയ്യണം അതുമല്ലെങ്കില്‍ കാലാള്‍പടയെ പടക്കളത്തിലേക്കു ഇറക്കിവിട്ടു ഞാന്‍ തെരിനെ ലക്ഷ്യമാക്കി നീങ്ങണം..
ഒരാശ്വാസമുള്ളത് തെരിങ്കല്‍ എത്തിയാല്‍ പിന്നെ തെരു നയിച്ചുകൊള്ളും എന്നുതു തന്നെ

ഒരു സന്തോഷം അതിങ്ങനെ അയിരുന്നു.........

അന്ന് ഒരു വെള്ളിയാഴ്ച് ആയിരുന്നു ...
നാളെ സ്കൂളില്‍ പോകേണ്ടതില്ല എന്ന സന്തൊഷവും അതിലുപരി
നാളെ 7 മണിക്കു ശേഷവും ഉറങ്ങാമെന്ന ആശ്വാസവും എന്നെ സന്തോഷവാനാക്കിയിരുന്നു.
അങ്ങനെ ഈ സന്തൊഷങ്ങളൊക്കെ എന്നെ ഒരു പട്ടുകാരനാക്കി പല പല പാട്ടുകളുടെ എതൊക്കെയൊ വരികള്‍ ചേര്‍ത്ത് എന്റെതായ ഈണത്തിലും അര്‍ത്ഥത്തിലും സാമന്യം ഉച്ച്ത്തില്‍ തന്നെ പാടിക്കൊണ്ട്,
റബ്ബറ് മരങ്ങളുടെയും കശുമാവിന്‍ തോട്ടങ്ങളുടെയും ഇടയിലൂടുള്ള ആ ഒറ്റയടിപാതയിലൂടെ വശങ്ങളില്‍ തല ഉയര്‍ത്തി നിന്നിരുന്ന കമ്മുണിസ്റ്റു പച്ചക്കളുടെ തളിര്‍ത്ത മുകുളങ്ങളെ ഒരു പടയാളി തന്റെ ശ്ത്രുക്കളുടെ തല വെട്ടിമാറ്റുന്ന ആത്മവീര്യത്തൊടെ കയ്യിലെ സീമക്കൊന്നയുടെ കംബ്ബിനാല്‍ വെട്ടി വീഴ്ത്തിക്കൊണ്ട് നടന്നും ഓടിയും ഞാന്‍ വീടിനോടടുക്കുകയായിരുന്നു, പെട്ടന്ന് ഒരു പക്ഷിയുടെ കരച്ചില്‍കേട്ട് ഞാന്‍ നിന്നു, പട്ടമരപ്പ് ഭാതിച്ചതിനാല്‍ ചെത്ത് നിര്‍ത്തിയ ഒരു റബ്ബറ്മരത്തിന്റെ ഇടുങ്ങിയ വിടവില്‍ ഒരുപക്ഷിക്കൂടും അതില്‍ രണ്ട് കുഞ്ഞുപക്ഷികളും ,അടുക്കളയില്‍ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന ശര്‍ക്കര അമ്മയുടെയൊ ചേട്ടന്റെയൊ കണ്ണില്‍ പെടാതെ അകത്താക്കാന്‍ പോകുന്ന പോലെ ഞാന്‍പക്ഷികൂടിനടുത്തേക്ക്  ഒച്ചവെയ്യ്ക്കാതെ പതുക്കെ പതുക്കെ ചെന്നു. ഓമനത്തമുള്ള 2 പക്ഷിക്കുഞ്ഞുങ്ങള്‍ പഞ്ഞിപോലുള്ള തൂവലുകള്‍, ഭീകരന്മ്മാരായ കമ്മുണിസ്റ്റ് പച്ചയുടെ ഇളം തളിരുകള്‍ ധീരതയോടെ വെട്ടിതെറിപ്പിച്ച എന്റെ കൈകള്‍ അരുമയോടെ മെല്ലെ നീട്ടി അവയെ ഉള്ളം കയ്യിലാക്കി, അവയുടെ കരച്ചിലുകള്‍ക്ക് താളം നഷ്ട്പ്പെടുന്നത് എന്നെ അലോസരപ്പെടുത്തി, കരച്ചിലുകള്‍ ഇത്രയും വ്രിത്തികെട്ട ശബദമാണ് കേള്‍വിക്കാര്‍ക്ക് നല്‍കുന്നത് എന്നു ഞാന്‍ അന്നാണ് ആദ്യമായി മനസിലാക്കിയത്, എന്റെ കാതുകള്‍ക്ക് അലോസരമുണ്ടായതിനാല്‍ ഞാന്‍ ആ രണ്ട് പക്ഷികുഞ്ഞുങ്ങളില്‍ ഒന്നിനെ കൂട്ടിലേക്ക് തിരികെ വെച്ചു പതിയെ സ്തലം കാലിയാക്കി, എന്തൊ മഹത്തരമായ സംഭവം നേടിയെടുത്ത മഹാനെ പോലെ ഞാന്‍ സന്തൊഷത്തൊടെ ഞാന്‍ വീട്ടിലെത്തി ......
ഡാ ബിജൊ എന്താ കയ്യില്‍?? അയ്യൊ അമ്മ,, അമ്മെ ഒരു പക്ഷികുഞ്ഞ്  നമ്മുക്ക് വളര്‍ത്താം ഇതിനെ..!!.......
അതാ അമ്മ വിറകുകൊള്ളീ എടുക്കൂന്നു.... കൊണ്ട് വെക്കെടാ അതിനെ അതിന്റെ കൂട്ടില്‍ വിരിഞ്ഞിട്ട് 2ദീവസം പോല്ലുമാ‍കാത്ത ഇതിനെ ആണൊടാ വളര്‍ത്താന്‍ കൊണ്ട് വന്നിരിക്കുന്നെ?
അന്നാ നമ്മുക്ക് ചുട്ട് തിന്നല്ലൊ അമ്മെ?ചൊദ്യം തീരുന്നതിനുമുന്‍പേ വിറകുകൊള്ളീ ഉയര്‍ന്നു താണു...
അയ്യൊ അമ്മേ തല്ലല്ലെ......

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.. വന്നതിലും വേഗത്തില്‍ ആ കിള്ളീക്കൂട് ലക്ക്ഷ്യാമാക്കി ഞാന്‍ ഓടി ..........
എന്റെ പക്ഷിവളര്‍ത്തല്‍ എന്ന മോഹം ....................