ഇന്നത്തെ ഇന്ത്യ

രാഷ്ടീയക്കാരന്‍ മടിക്കുത്തില്‍ പിടിച്ചാല്‍ 
പിടിച്ച കുത്ത് അഴിച്ചുകൊടുക്കുന്ന പോലീസുകാരും ,
അ എന്നു കേട്ടാല്‍ അടിവസ്ത്രമെന്നും , 
വ എന്നു കേട്ടാല്‍ വ്യപിചാരമെന്നും ,
എഴുതിതുലയക്കുന്ന ചില പത്രക്കരും 
കൈക്കൂലി കിട്ടിയാല്‍ പെങ്ങമ്മാരെയും,
കൂട്ടികൊടുക്കുന്ന ഉദ്യൊഗസ്തരും, 
കീറ കാവിയാല്‍ കണ്ണുമൂടി കെട്ടിയ കൊടതിയുമാണ് 
ഇന്നു ഇന്ത്യ ഭരിക്കുന്നത്

 

 

മലബാറി യുടെ കണ്ണിലൂടെ 

എനിക്കു ദൈവത്തില്‍ വിശ്വാസമില്ല I don't believe in God


“ഇതു കലിയുഗം കാലത്തിന്റെ കാല്‍പ്പാടുകള്‍
കണ്ണീരിനാല്‍ കഴുകി കാമം കാലനായി മാറിയ 
പ്രഹസന പരിഷ്കാരത്തിന്റെ കാലം”
ചെയ്ത് കൂട്ടിയ തിന്മ്മകളില്‍ നിന്നും മനസിനെ രെക്ഷിക്കാന്‍ ദൈവമില്ലാ എന്ന വാദവും വാദത്തിനു ശക്തികിട്ടാന്‍ അരയില്‍ ഏലസും. ആയി ചില ...***....***
. കലികാലം അല്ലതെന്താ........!!!!.

ഇന്നു ഭൂരിഭാഗം വ്യക്തികളും പരിഷ്കാരത്തിന്റെ ഭാഗമായൊ,
പ്രഹസനത്തിന്റെയൊ അതൊ അരെയൊക്കെയൊ കാണിക്കാനൊ ശ്രദ്ധ പിടിച്ചുപറ്റാനൊ ഒക്കെയായി ഒരു വാചകം ..............
....I don't believe in God ..........
.......എനിക്കു ദൈവത്തില്‍ വിശ്വാസമില്ല,
ഞാന്‍ ദൈവത്തില്‍ വിസ്വസിക്കുന്നില്ല, ....ദൈവമെന്നൊന്നില്ല.....

എന്നിട്ടൊ?.... മകന്റെ ചോറൂണു ഗ്ഗുരുവായൂരില്‍,
പൂച്ച കിണറ്റില്‍ വീണു ചത്തതിനു പരിഹാര കര്‍മ്മം, പശുനു പാലു കുറഞ്ഞതു കണ്ണ് കൊണ്ടിട്ട്? പുതിയ വീട് വെയ്ക്കുംബ്ബൊ അതിന്റെ മുന്നില്‍ ഒരു കോലം കണ്ണു കൊള്ളാതിരിക്കാന്‍, മകളുടെ കല്ല്യാണം നടക്കുന്നില്ല ജാതകം ചേരില്ല 3 ഇല്‍ ശുക്രന്‍ ചൊവാഴ്ച വന്നു ഉമ്മറത്തിരിക്കുന്നു ,ആലോചന വരുന്നതിനു മുന്‍പേ ജാതക ചേര്‍ച്ച നൊക്കാന്‍ പുലര്‍ച്ചക്കു മുന്‍പെ ഓട്ടം, വിവാഹം കഴിഞ്ഞിട്ടു വര്‍ഷം മൂനായികുട്ടികളില്ല  (രണ്ട് പെരും തമ്മില്‍ കണ്ടിട്ടു വര്‍ഷങ്ങള്‍ കഴിഞിട്ടുണ്ടാകും) ധ്യാനം കൂടാന്‍ പൊകുന്നു ,

എന്നിട്ടും എഴുതും അല്ലെ പറയും I don't believe in God,
എന്തിനാണീ പ്രഹസനം, ആരെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നതു പറയാനും പരയുന്നതു പ്രവര്‍ത്തിക്കനും കഴിയുന്നില്ലെങ്കില്‍ ഒന്നെങ്കില്‍ മിണ്ടാതിരിക്കണം അല്ലെ പോയി വേണ്ടാ ദൈവ്വത്തിനു നിരക്കാത്തതു ഞാന്‍ പറയുന്നില്ല .... 
നാണമില്ലയൊ നിങ്ങള്‍ക്ക് ..............
അടുത്ത കാലത്തായി ഞാന്‍ ചില വെയ്ക്തികള്‍ പറയുന്നത് കേല്‍ക്കാന്‍ ഇടയായി പിന്നെ അതെ പറ്റി ഞാന്‍ അന്വേഷിച്ചു അപ്പൊ എനിക്കു അവരൊടൊക്കെ പുഛമാണുതൊന്നിയതു അതാണ് എന്നെ ഈ വരികല്‍ എഴുതാന്‍ പ്രേരിപ്പിച്ച്ത് 




മലബാറി യുടെ കണ്ണിലൂടെ

ജന്മ ദിനാഘോഷങ്ങള്‍




http://bijoytresy.blogspot.com

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ദിവസം
ഈ ഭൂമിയിലേക്ക് പിറന്നു വീണ ആ ദിനം
അതിന്റെ ആഘോഷമാണല്ലൊ ഈ ബെര്‍ത്ത്ഡെ,
ആദ്യമായി മുലപ്പാലുകുടിച്ച്തിന്റെ ആഘോഷം
ഇന്നു മരപ്പാലും പഴച്ചാറും കുടിച്ചാഘോഷിക്കുന്നു
ആ വൈകുന്നെരങ്ങളില്‍  പണ്ട് കുടിച്ച് മുലപ്പാലുവരെ നമ്മള്‍ ശര്‍ധിച്ചുകളയുന്നു
ഓരോ ജന്മമ ദിനവും നമ്മെ കാലാവധി കഴിഞ്ഞുകൊണ്ടിരിക്കുന്നു (expiry date) എന്നു ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നതു എന്നു നാം മനസ്സിലാക്കണം,
“മരണത്തിലേക്കുള്ള ചവിട്ടു പടികളാണു ജന്മ ദിനങ്ങള്‍“

മുന്‍പ് ചവിട്ടിക്കയറിയ പടികളില്‍ വച്ചു നാം കണ്ട്മുട്ടിയവരെയും 
നമ്മുക്കു ആശംസകള്‍ അര്‍പ്പിച്ച്വരെയും 
സഹായഹ്സ്തവുമായി വന്നവരെയും നമുക്കു ഓര്‍കാന്‍ ശ്രമിക്കാം
ആ കാലയളവില്‍ ...നമ്മുടെ കടമകള്‍ എല്ലാം ആവും വിധം ചെയ്തൊ എന്നും 
എവിടെയാണു നമ്മുക്കു പിഴവു പറ്റിയത് എന്നും ചിന്തിക്കേണ്ട ദിവസമാണ് ജന്മ്മദിനം .
അതാകട്ടെ നമ്മുടെ ജന്മ്മ ദിനാഘൊഷത്തിന്റെ തുടക്കം

ഒരു സ്വാതന്ത്ര സമര സേനാനിയുടെ ജന്മ ദിനം

ഇന്നു മഴ പെയ്യും കാരണം പത്തിന്റെയും നൂറിന്റെയും അഞ്ഞൂറിന്റെയും നൊട്ടില്‍ ചെളിപിടിച്ചു ആ നഗ്ന ദേഹം വീണ്ടും വ്രിത്തികേടായി അതു കഴികി കളായാനായി ഇന്നു മഴ പെയ്യും പെയ്യണം
കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു മക്കളില്‍ മൂനാമനായി ജനിച്ചു,

വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാന മന്ത്രിയായിരുന്നു അചന്‍ കരംചന്ത് ഗാന്ധി, അതുകൊണ്ടാവാം അധ്ദേഹം നാല് കെട്ടി പുത്ലിബായി ആരുന്നു നാലമത്തെ ഭാഗ്യവതി, മുത്തചനും പുലിയായിരുന്നു നല്ല ഒന്നന്തരം ദിവാന്‍, മന്ത്രി കരംചന്ത് 5ആം ക്ലാസുവരെ പടിച്ചുള്ളു (പണ്ടത്തെ അഞ്ചാം ക്ലാസ് എന്നാല്‍ ഇന്നതെ ഡീ പ്പീ ഏ പ്പീ അല്ലല്ലൊ ഇന്നതെ ഡിഗ്രിയെക്കാളും മെച്ചമാകാനെ വഴിയുള്ളു....
മൊഹന്‍ ദാസിനു 13 വയസായപ്പൊള്‍ തന്നെ വിവാഹം കഴിചു അന്നു പുള്ളിക്കാരന്‍ രാജ്കൊട്ടിലെ ഒരു ഹൈസ്കൂളില്‍ പഠിക്കുകയായിരുന്നു, 1881 ഗോകുല്‍ദാസ്ജിയുടെ മക്കളാരുന്നു വധു കസ്തൂര്‍ബ
നിരക്ഷരയായ കസ്തുര്‍ബായെ മൊഹന്ദാസ് പഠിപ്പിച്ചു തന്നാല്‍ കഴിയുന്നതുപൊലെ മൊഹന്ദാസ് മെട്രികുലേഷം വളരെ സാഹസികമായി പാസായി എന്നെ പൊലെ ആരിക്കും (ക്ലാസില്‍ ഇരുന്നു ഉറക്കം തൂങ്ങലും സമരം വിളികളും ഒക്കെയായി മൊഹന്ദാസും അടിച്ചുപൊളിച്ചാരിക്കും നടന്നതു).
മോഹന്ദാസിനെ ഒരു ബാരിസ്റ്റര്‍ ആയികാണാനരുന്നു അചന്‍ കരംചന്ത് ജിക്കു ആഗ്രഹം അതിനാല്‍ മൊഹന്ദാസിനെ പിന്നെയും പഠിപ്പിച്ചു .ദാസിന്റെ കല്ല്യാണം കഴിഞു 4 വര്‍ഷം കഴിഞപ്പൊള്‍ അച്ചന്‍ മരിച്ചു, 1887 ആണു പുള്ളിക്കാരന്‍ മെടി തികച്ചതു... പിന്നെ ചെട്ടന്റെ നിര്‍ബന്തത്തില്‍ ഇങഗലന്‍ഡിനു കപ്പലകയറി 1888 സെപ്തംബറില്‍ ....
ആ വര്‍ഷം തന്നെ ദാസിനു തന്റെ പ്രീയതമയില്‍ ആദ്യകുട്ടി പിറന്നു രാംദാസ് .

1891 അദ്ദേഹം നിയമ പഠനം പൂര്‍ത്തിയാക്കി തിരിച്ചു വന്നു (അദ്യവട്ടം പരീഷയില്‍ പൊട്ടിയെങ്കിലും വീണ്ടും എഴുതി ജയിച്ചു)
പിന്നീടു ബുംബൈ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ചു ആദ്യ അപ്പിയറിങ്ങില്‍ തന്നെ ശരീരം വിറച്ചു ഒരക്ഷരം പോലും സംസാരിക്കാനാകതെ ജൊലി അവസാനിപ്പിച്ചു ----- *
പിന്നീട് ആവ്യക്കാര്‍ക്കു പരാതി എഴുതികൊടുക്കുന്ന ജൊലി ആരംഭിച്ചു, അതു എന്നാല്‍ ചെട്ടന്മൂപ്പര്‍ക്ക് പിടിച്ചില്ല അങ്ങനെ ഒരു ദക്ഷിണാഫ്രിക്കക്കാരന്‍ സേട്ടബ്ദുള്ള എന്ന ഒരു വ്യാപരിയുടെ വക്കിലായി ജൊലി ആരഭിച്ചു.. അവിടെ കേസുവാദിക്കാന്‍ ഒട്റ്റനവധി വക്കീലന്മ്മാരുണ്ടാരുന്നു അവര്‍ക്കു വേണ്ട നിയമ പൊയന്റ്കള്‍ പറഞ്ഞുകൊടുക്കുകയയിരുന്നു മ്മടെ ജോലി..*
അങ്ങനെ പിന്നീട് ആഫ്രിക്കയിലെക്കു പൊകുകയും വീണ്ടും തിരിച്ചുവന്നു പിന്നീട് ഇന്ധ്യൈയില്‍ പല യാത്രകളും നടത്തി വീണ്ടും തുരിച്ചു ആഫ്രിക്കയിലെക്കു പൊയി,
1915 ജെനുവരി 9 നു ഇന്ധ്യൈല്‍ തിരിചെത്തി അഫ്രിക്കന്‍ ജൊലികള്‍ എല്ലാ ഉപേഷിച്ചു...പിന്നീട് ഇന്ത്യയില്‍ പല പല പ്രമുഖ നേതാക്കളൊടുമൊപ്പം ചില പ്രസ്താനങ്ങളില്‍ പ്രവര്‍ത്തിക്കുകയും രാജ്യത്തിനായി മറ്റ് സ്വാതന്ത്ര സമര പ്രസ്താനങ്ങളുടെ കൂടെ വര്‍ത്തിക്കുകയും ചെയ്തു അങ്ങനെ 1947 ആഗസ്റ്റ് 15 നു പല പല സ്വാതന്ത്ര സമര പ്രസ്താനങ്ങളുടെയും പ്രവര്‍ത്തന ഫലമായി ഇന്ത്യ സ്വത്ന്ത്രമായി

മറ്റ് പലരെയും പോലെ മൊഹന്ദാസ് ഗാന്ധിയും ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തില്‍ സമാധാനത്തോടെ സഹവസിക്കണംഎന്ന ആഗ്രഹിച്ചിരുന്നു അതിഷ്ട്ടപെടാഞ്ഞ ഒരു മത ഭ്രാന്തന്‍ 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു.