ജന്മ ദിനാഘോഷങ്ങള്‍




http://bijoytresy.blogspot.com

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ദിവസം
ഈ ഭൂമിയിലേക്ക് പിറന്നു വീണ ആ ദിനം
അതിന്റെ ആഘോഷമാണല്ലൊ ഈ ബെര്‍ത്ത്ഡെ,
ആദ്യമായി മുലപ്പാലുകുടിച്ച്തിന്റെ ആഘോഷം
ഇന്നു മരപ്പാലും പഴച്ചാറും കുടിച്ചാഘോഷിക്കുന്നു
ആ വൈകുന്നെരങ്ങളില്‍  പണ്ട് കുടിച്ച് മുലപ്പാലുവരെ നമ്മള്‍ ശര്‍ധിച്ചുകളയുന്നു
ഓരോ ജന്മമ ദിനവും നമ്മെ കാലാവധി കഴിഞ്ഞുകൊണ്ടിരിക്കുന്നു (expiry date) എന്നു ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നതു എന്നു നാം മനസ്സിലാക്കണം,
“മരണത്തിലേക്കുള്ള ചവിട്ടു പടികളാണു ജന്മ ദിനങ്ങള്‍“

മുന്‍പ് ചവിട്ടിക്കയറിയ പടികളില്‍ വച്ചു നാം കണ്ട്മുട്ടിയവരെയും 
നമ്മുക്കു ആശംസകള്‍ അര്‍പ്പിച്ച്വരെയും 
സഹായഹ്സ്തവുമായി വന്നവരെയും നമുക്കു ഓര്‍കാന്‍ ശ്രമിക്കാം
ആ കാലയളവില്‍ ...നമ്മുടെ കടമകള്‍ എല്ലാം ആവും വിധം ചെയ്തൊ എന്നും 
എവിടെയാണു നമ്മുക്കു പിഴവു പറ്റിയത് എന്നും ചിന്തിക്കേണ്ട ദിവസമാണ് ജന്മ്മദിനം .
അതാകട്ടെ നമ്മുടെ ജന്മ്മ ദിനാഘൊഷത്തിന്റെ തുടക്കം

0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Post a Comment