ഒരു ചെസ്സ് കളം

അവന്റെ നേരമ്പോക്കുകളില്‍ രാജവ് എന്നും അടിയറവ് പരയുക പതിവായിരുന്നു.
അന്നു അദ്യമായി അവന്റെ രാജാവു സ്വതന്ത്രമായി വിഹരിച്ചു ശത്രുരാജാവിനെ കുടുക്കുന്നതുവരെ...&&& അത് അവന്റെ തിരിച്ചറിവിന്റെ ദിവസം കൂടിയായിരുന്നു .

കാലാള്‍ പടയ്ക്കു പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന രാജാവുപോലായിരുന്നു അവന്‍, ജീവിതയാത്രയിലെ പ്രശ്നമുഖരിതമായ അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞു മാറിനില്‍ക്കാനായിരുന്നു വിവാഹമെന്ന വിധി വഹനം അവന്‍ നീട്ടി നീട്ടി കൊണ്ടുപോയതും...
.
പിന്നീടെപ്പളൊ അവന്‍ അറിഞ്ഞു ഒരു രാജവിനെയും തടവിലാക്കാനല്ലാതെ ശാശ്വത്മായി നശിപ്പിക്കാന്‍ കഴിയില്ല എന്ന സത്യം, നീക്കങ്ങള്‍ ശ്രന്ദിച്ചാല്‍ അവസാനം വരെയും സ്വതന്ത്രമായി വിഹരിക്കാം.
പിന്നീടുള്ളത് തേരിലേറാനുള്ള അവസരമാണ് ഒന്നെങ്കില്‍ മന്ത്രിയെ പുറത്തിറക്കുകയും അശ്വത്തെ അനാധമാക്കുകയൊ ചെയ്യണം അതുമല്ലെങ്കില്‍ കാലാള്‍പടയെ പടക്കളത്തിലേക്കു ഇറക്കിവിട്ടു ഞാന്‍ തെരിനെ ലക്ഷ്യമാക്കി നീങ്ങണം..
ഒരാശ്വാസമുള്ളത് തെരിങ്കല്‍ എത്തിയാല്‍ പിന്നെ തെരു നയിച്ചുകൊള്ളും എന്നുതു തന്നെ

0 സുഹ്രുത്തുക്കള്‍ പറഞ്ഞത്:

Post a Comment