വിടരുമൊ എന്നറിയാതെ

പൂ വിടരുമൊ എന്നറിയാതെ
നട്ടു വളമിട്ടു നീര്‍നല്‍കി വരികയാണീ നാളില്‍
എന്‍ പൂചട്ടി പൊട്ടിച്ചു നിന്‍ വേരിറങ്ങി എന്നിട്ടും
കണ്ടില്ല ഞാനൊരു മൊട്ടു പോലും
എന്തെ കുരുത്തില്ല നിന്‍ തളിലിലക്കിടയില്‍ ഒരു
ചുമന്ന പനിനീര്‍ പുഷ്പ്പത്തിന്‍ മൊട്ടുകള്‍
നിന്‍ ഇലകള്‍ ഇലകള്‍ മുരടിച്ചു എങ്കിലും ,,,,,,,,,,,,,,,,...............!!!!!!!!!!!!!

ആ ഒര്‍മകള്‍....

ഇന്ന് വെളുത്ത വാവൊ?
അതൊ കറുത്ത വാവൊ?
ഹൊ അല്ല
നശിച്ച ചാവു ദിനം
എന്നാത്മാവു ചത്ത ദിനം,
സ്നെഹവും വിശ്വാസവും കൊണ്ടു
ഞാന്‍ പടച്ചു കെട്ടിയ
അലയടങ്ങാത്ത
എന്നാത്മാവ്  ചത്ത ദിനം...
ഈ ചാവുദിനം

ഒര്‍മകള്‍ തിരിഞു നൊക്കല്ലേ...
ഓണത്തിനുപൊലും
എന്നായിരുന്നെന്റെ പ്രാര്‍തന...
ജനിച്ചാല്‍ മരിക്കാം
പക്ഷെ ഉയര്‍ത്തെണീറ്റാലൊ ...
തീര്‍ന്നു,  മരണമെന്ന
ആ ആശ്വാസവുംനഷ്ട്ടം,
അതാ ഞാന്‍ അഗ്രഹിച്ചു പോയതു
ഓണത്തിനു പൊലും
ഉയര്‍ത്തെഴുനേല്‍ക്കല്ലേ
എന്‍  ഓര്‍മ്മകള്‍
തല്ലി അലച്ചൊഴുകുന്ന
ആര്‍ത്തിരംബുന്ന
ആത്മാവു ചത്ത
ആ  ദിനത്തിന്‍  ഓര്‍മ്മകള്‍ .