എന്നെകുറിച്ച്

           ഞാന്‍. മലബാറി
ഒരു നാട്ടുമ്പുറത്ത് കാരന്‍, എന്തിനും ഏതിനും 
എന്റേതായ ഒരു കാഴ്ച്ചപ്പാടുള്ളവന്‍, 
അഹങ്കാരം ആവശ്യത്തിലതികം ഉണ്ടെന്ന് ഞാനും,
അങ്ങനല്ല മലബാറിക്ക് അഹങ്കാരമേ ഇല്ല എന്നു ശത്രുക്കളും പറയുന്നവന്‍, 
ദൈവത്തെയല്ലതെ ആരെയും പേടിക്കാത്തവന്‍.. 
എന്നൊക്കെയാണ് എന്നെകുറിച്ച് നട്ടുകാരും കൂട്ടുകാരും പറയുന്നത്,
പക്ഷെ ഞാന്‍ പാവവും, നിരുപദ്രവകാരിയും, 
സത്ഗുണ സംബ്ബന്നനും ദു:സ്വഭാവങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു അസാധാരണ ചെറുപ്പക്കാരന്‍ 
മഴയെ ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന 
ഇപ്പോഴും മഴയത്തോടിക്കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലബാറുകാരന്‍... മലബാറി
 
ആയിരത്തി തൊള്ളായിരത്തി .... മെയ്യ് മാസം നാലാം തീയതി ശെനിയാഴ്ച്ച ദിവസം കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂര്യനുദിച്ചുച്ചിയിലോട്ടെത്തുന്നതിനു കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പു ഞാന്‍ ഭൂജാതനായി  എന്നാണ് പറഞ്ഞറിവ് അതു ഇന്നും ഞാന്‍ വിശ്വസിച്ചുപോകുന്നു...
 ചെറുപ്പത്തില്‍ ഞാന്‍ നല്ല്ല അനുസരണ ഉള്ള കുട്ടിയായിരുന്നു, അതിനാലാവാം വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊബ്ബുകള്‍ ഞാന്‍ വളരുന്നതനുസരിച്ചു കുറഞ്ഞു കുറഞ്ഞു വന്നത് ...
പിന്നീടെപ്പളൊ ആ പുളിമരം ഉണങ്ങി പോവുകയും വിവിധതരത്തിലും വലുപ്പത്തിലുമുള്ള പല പല സസ്യലതാതികളുടെ വള്ളികളുടെയും കബ്ബുകളുടെയും തലോടലുകളും ചുംബ്ബനങ്ങളും ഏറ്റുവാങ്ങി ഞാന്‍ വളര്‍ന്ന് പന്തലിച്ചുകൊണ്ടിരുന്നു .....
അങ്ങനെ എപ്പളൊ ഒരു നാള്‍ ആ തലോടലുകളും ചുംബ്ബന്നങ്ങളും നിലച്ചു (ചൊല്ലിക്കൊട് നുള്ളിക്കൊട് തല്ലിക്കൊട് തള്ളിക്കള എന്ന പഴചൊല്ലിനെ ആധാരമാ‍ാക്കിയാവാം )

 
NB: കെട്ടുപ്രായം തികഞ്ഞു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനായ എന്നെക്കുറിച്ചു ദയവുചെയ്ത് കിംവദന്തി പറഞ്ഞു പരത്തരുത് എന്നപേക്ഷ... )
    “a Smiling face as my name says”